ബംഗാള്‍ ഉള്‍ക്കടലിലെ ഇക്കൊല്ലത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി, തിങ്കളാഴ്ചയോടെ രൂപമെടുത്തേക്കും

ന്യൂഡല്‍ഹി | തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച (മാര്‍ച്ച് 19) യോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ശക്തി പ്രാപിക്കും. തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്രന്യൂന മര്‍ദ്ദമായും( Depression ) അടുത്ത ദിവസം(മാര്‍ച്ച് 21) ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറിയാല്‍, ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.

വടക്ക് വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22 ഓടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരതൊടും. ഇതിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചേക്കും.

The Central Meteorological Department has forecast low pressure in the south-eastern Bay of Bengal on Saturday in the southern Andaman Sea. If cyclone turns to hurricane, it will be known as asani, first hurricane this year

LEAVE A REPLY

Please enter your comment!
Please enter your name here