ഫാനി ജനിച്ചു, തീരത്തേക്ക് നീങ്ങി തുടങ്ങി, കരതൊടുമ്പോള്‍ ഉഗ്രരൂപത്തിലാകുമോ ?

0

ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ജന്മം കൊണ്ടു. ഉഗ്രരൂപത്തോടെ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്ര തീരത്തേക്ക് നീങ്ങി തുടങ്ങിയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫാനി ഏപ്രില്‍ 30 ഓടെ, ആന്ധ്രാ തമിഴ്‌നാട് തീരത്ത് എത്തുമ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും.

ചുഴലിക്കാറ്റന്റെ സഞ്ചാരഗതിക്കനുസരിച്ച് 29, 30 തീയതികളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തില്‍ പ്രവചിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here