രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ ചുഴലിക്കാറ്റ്… ബുള്‍ബുള്‍ ശക്തി പ്രാപിക്കുന്നു

0

ക്യാര്‍, മഹ എന്നിവയ്ക്കു പിന്നാലെ ബുള്‍ബുള്‍…. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കും.

ബുള്‍ബുളിന്റെ പ്രഭാവം മൂലം ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. 70 മുതല്‍ 90 കി. മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

ബുള്‍ബുള്‍ കടന്നുപോകുന്ന മേഖലയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഈ വര്‍ഷത്തെ ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.

LEAVE A REPLY

Please enter your comment!
Please enter your name here