ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി, 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര സ്വഭാവത്തിലേക്ക് എത്തും, കേരളത്തില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി. ഉം പുന്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര സ്വഭാവത്തിലേക്കു മാറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മണിക്കൂറില്‍ 200 കി.മീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇടയുള്ള ഉംപുന്‍ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഒഡീഷയിലെ പാരാദ്വീപിന് 990 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. വടക്കു കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടര്‍ന്ന് ബംഗാള്‍ ഒഡീഷ തീരത്തേക്ക് നീങ്ങും. ആന്ധ്ര, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here