ന്യൂനമര്‍ദ്ദം അതിശക്തിയാര്‍ജിച്ചു, ചുഴലിയായേക്കും, കനത്ത മഴയ്ക്കു സാധ്യത

0

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്ത ന്യൂനമര്‍ദ്ദമായി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇതു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യത.

ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ നിസര്‍ഗയെന്ന പേരാകും ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here