തിരുവനന്തപുരം: അറബിക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതായും അടുത്ത 24 മണിക്കൂറിനിടെ, തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നും മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറി, വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും ഇടയാക്കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂവാര്‍, പൊഴിയൂര്‍തീരങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. ഇവര്‍ക്കായി പൊഴിയൂര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഏഴു ജില്ലകളിലും ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച രണ്ടു ജില്ലകിളലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതുപ്രകാരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 14നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 15നും കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ 16നും ഓറഞ്ച് അലര്‍ട്ടായിരിക്കും.

മേയ് 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 14ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here