ഓണ്‍ലൈന്‍ തട്ടിപ്പ്: നവമാധ്യമങ്ങളില്‍ ജാഗ്രത വേണമെന്ന് സൈബര്‍സെല്‍

0
3

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കിരയാകുന്ന സംഭവങ്ങള്‍ ഏറുന്നതോടെ മുന്നറിയിപ്പുമായി സൈബര്‍ക്രൈം പോലീസ്. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പ്രായംചെന്നവരാണ് ഇത്തരം തട്ടിപ്പുകള്‍ക്കിരയാകുന്നതില്‍ ഏറെയും. നവമാധ്യമകൂട്ടായ്മകളില്‍ പങ്കുവയ്ക്കപ്പെടുന്ന വ്യക്തിവിവരങ്ങള്‍ മനസിലാക്കിയശേഷമാണ് തട്ടിപ്പുകാര്‍ സൗഹൃദം സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ തങ്ങുന്ന നൈജീര്യക്കാരാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ലോട്ടറിയടിച്ചെന്നുമൊക്കെ വിശ്വസിപ്പിച്ച് അവര്‍ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്നാവശ്യപ്പെട്ടാണ് സന്ദേശങ്ങള്‍ അയക്കുക. കേരളത്തില്‍ ഇത്തരം തട്ടിപ്പിനിരയാകുന്നവര്‍ പെരുകിയതോടെ സൈബര്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here