തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്കു കൊണ്ടുവരും. സി.ഡബ്യു.സി. ഇതുസംബന്ധിച്ച ഉത്തരവ് ശശിക്ഷേമ സമിതിക്കു കൈമാറി. പോലീസ് സംരക്ഷണയില്‍ അഞ്ചു ദിവസത്തിനകം കുഞ്ഞിനെ തിരികെയെത്തിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ എത്തിച്ചശേഷം ഡി.എന്‍.എ പരിശോധന നടത്താനും തീരുമാനമുണ്ട്. നിലവില്‍ താല്‍ക്കാലികമായി ഏറ്റെടുത്ത ദമ്പതികള്‍ക്കൊപ്പം ആന്ധ്രയിലാണ് കുഞ്ഞുള്ളത്.

അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന അനുപമയോട് ഇന്നു രാവിലെ 11ന് ശിശുക്ഷേമ സമിതിയിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്നാണ് അനുപമയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here