കുട്ടികള്‍ മണ്ണുതിന്നുവെന്ന പരാമര്‍ശത്തില്‍ എസ്.പി. ദീപക്കിന്റെ കസേര തെറിച്ചു

0

തിരുവനന്തപുരം: പട്ടിണിമൂലം കുട്ടികള്‍ മണ്ണുതിണ്ണുവെന്ന പരമാര്‍ശത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്കിന്റെ കസേര തെറിച്ചു. പരാമര്‍ശം സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ദീപക് രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് നടപടി.

തിരുവനന്തപുരം കൈതമുക്കില്‍ പട്ടിണിയുമായി പുറമ്പോക്കില്‍ തുടര്‍ന്നിരുന്ന കുടുംബത്തിലെ കുട്ടികള്‍ മണ്ണുതിന്നുവെന്ന വിവരം ദീപക്കാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ദീപക്കിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ നിലപാട് തിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here