വാളയാര്‍: ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാനെ നീക്കി, 5ന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍

0
1

പാലക്കാട്: വാളായാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്കായി വാദിച്ച ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍. രാജേഷിനെ നീക്കി. വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പ്രതികള്‍ ശിക്ഷിക്കപ്പെടാതിരുന്നതില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് യു.ഡി.എഫ് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മുട്ടിക്കുളങ്ങര ശിശുക്ഷേമ സമിതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസും മഹിളാ മോര്‍ച്ചയും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കേസിലെ വീഴ്ചകള്‍ ദേശീയ പട്ടിക ജാതി കമ്മിഷനും പരിശോധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here