ഈപ്പന്‍ വാങ്ങിയ ഐ ഫോണ്‍ ഉപയോഗിച്ചത് വിനോദിനി, ഹാജരാകാന്‍ കസ്റ്റംസിന്റെ നോട്ടീസ്

കൊച്ചി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴ നല്‍കാന്‍ വാങ്ങിയ ആറു മൊബൈല്‍ ഫോണുകളില്‍ ഒന്ന് വിനോദിനിയാണെന്ന് കണ്ടെത്തിയ സാചര്യത്തിലാണ് ചോദ്യം ചെയ്യല്‍. 1.13 ലക്ഷം വില വരുന്ന, വാങ്ങിയവയില്‍ ഏറ്റവും കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചത്. ഫോണിന്റെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് സിം കാര്‍ഡും കണ്ടെത്തിയെന്നാണ് സൂചന.

ഇതിനെല്ലാം ശേഷമാണ് വിനോദിനിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളര്‍ കേസില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്നു മന്ത്രിമാര്‍ എന്നിവരെ സംശയത്തിന്റെ നിഴലിലാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ സി.പി.എം പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ പുരോഗമിക്കുകയാണ്.

കസ്റ്റംസിന്റെ മേഖലാ ഓഫീസുകളിലേക്ക് രാവിലെ സി.പി.എം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് വിനോദിനിക്ക് നോട്ടീസ് ലഭിച്ച വാര്‍ത്ത പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here