കുരങ്ങ്, രാജവെമ്പാല, പെരുമ്പാമ്പ്, ആമ… ബാഗേജുകള്‍ മടക്കി അയച്ച് കസ്റ്റംസ്

ചെന്നൈ | പാഴ്‌സല്‍ അനങ്ങുന്നതു കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തായ്‌ലന്‍ഡില്‍ നിന്ന് ചെന്നൈയിലെത്തിയ ബാഗേജുകളില്‍ കുരങ്ങ്, പാമ്പ് പിന്നെ ആമ.

ആദ്യത്തെ പാക്കേജില്‍ ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പാക്കേജില്‍ 15 രാജവെമ്പാലകളെയും മറ്റൊന്നില്‍ അഞ്ച് പെരുമ്പാമ്പുകളെയും കണ്ടെത്തി. അവസാനത്തെ ബാഗില്‍ അല്‍ഡാബ്ര ആമകളാണ് എത്തിയത്. എന്നാല്‍, ഇന്ത്യയില്‍ ഇത്തരത്തില്‍ ജീവനുള്ളവയെ എത്തിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയില്‍ പാഴ്സല്‍ സ്വീകരിക്കേണ്ടിയിരുന്ന വ്യക്തിയെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Chennai Airport Customs held a rescued 1-DeBrazza Monkey, 15-KingSnakes, 5-Ball Pythons 2-Aldabra Tortoises. Customs departed them back to the country of origin through Thai airways in consultation with AQCS.

LEAVE A REPLY

Please enter your comment!
Please enter your name here