തിരുവനന്തപുരം: നോട്ട് നിരോധത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സുപ്രീംകോടതിയില്‍ യോജിച്ച നിയമപോരാട്ടം നടത്താന്‍ തീരുമാനം. സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നിക്ഷേപകരുടെ ദൈനം ദിന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാങ്ക് ഗാരന്റി നല്‍കുന്നതുള്‍പ്പെടെ ബദല്‍മാര്‍ഗങ്ങള്‍ കൊണ്ടുവരാനും സഹകരണ മന്ത്രിയുടെയും ജില്ലാ സഹകരണ ബാങ്ക് പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here