തിരുവനന്തപുരം | ഹാസ്യവേഷങ്ങളില്‍ക്കൂടി മലയാള സിനിമയിലെ സ്ഥിരം മുഖമായി മാറിയ നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം വിടവാങ്ങിയത് സ്വകാര്യ ആശുപത്രിയിലാണ്.
നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തി, ഏഴു നിറങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച കൊച്ചു പ്രേമന്‍ 250 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് കൊച്ചുപ്രേമന്‍ മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചത്. ദില്ലിവാല രാജകുമാരന്‍, തിളക്കം, കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓര്‍ഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കൊച്ചാള്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. സിനിമയ്ക്കു പുറമേ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നടി ഗിരിജാ പ്രേമനാണ് ഭാര്യ. ഹരികൃഷ്ണന്‍ മകനാണ്.