സി.ആര്‍.പി.എഫ്​ വാഹനത്തിന്​ നേരെ തീവ്രവാദികളുടെ വെടിവെപ്പ്​; ഒരു ജവാന്​ വീരമൃത്യു, മൂന്ന്​ പേര്‍ക്ക്​ പരിക്ക്​

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ ലവായ്​പോരയില്‍ സി.ആര്‍.പി.എഫ്​ വാഹനത്തിന്​ നേരെ തീവ്രവാദികളുടെ വെടിവെപ്പ്​. സംഭവത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചുവെന്നും മൂന്ന്​ പേര്‍ക്ക്​ പരിക്കേറ്റവെന്നും ജമ്മുകശ്​മീര്‍ ഇന്‍സ്​പെക്​ടര്‍ ജനറല്‍ വിജയ്​ കുമാര്‍ പറഞ്ഞു.

ലശ്​കര്‍-ഇ-ത്വയിബയാണ്​ ആക്രമണത്തിന്​ പിന്നിലെന്നും ഐ.ജി പറഞ്ഞു. സി.ആര്‍.പി.എഫ്​ കോണ്‍വോയ്​ വാഹനത്തിന്​ നേരെ ലവായ്​പോര മെയിന്‍ ചൗക്കിലാണ്​ ആക്രമണമുണ്ടായത്​. നാല്​ സി.ആര്‍.പി.എഫ്​ ജീവനക്കാര്‍ക്ക്​ പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്​ മാറ്റി. ചികിത്സക്കിടെയാണ്​ ഒരു ജവാന്‍ വീരമൃത്യു വരിച്ചത്​. മൂന്ന്​ പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു​.

നേരത്തെ മാര്‍ച്ച്‌​ 22ന്​ നാല്​ തീവ്രവാദികളെ ജമ്മുകശ്​മീരില്‍ സൈന്യം വധിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൈന്യത്തിന്​ നേരെ ആക്രമണമുണ്ടായിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here