മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: ശനിയാഴ്ച ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കാണാതായ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മാവോയിസ്റ്റ് തടവില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു ദിവസത്തിനു ശേഷമാണ് മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. സമൂഹ്യ പ്രവര്‍ത്തകന്‍ ധരംപാല്‍ സൈനി, ഗോണ്ട്വാന സമാജ് മേധാവി ഗെലം ബോരയ്യ, ഗ്രാമനിവാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൈനികനെ വിട്ടയച്ചത്.

മാവോയിസ്റ്റുകളുമായി നടന്ന ചര്‍ച്ചകള്‍ക്ക ശേഷമാണ് കമാന്‍ഡോയെ വിട്ടയച്ചത്. മന്‍ഹാസിന്റെ മോചനത്തിനായി മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ 11 അംഗ സംഘത്തില്‍ ഏഴു പ്രാദേശിക മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തെ താരമിലെ ഒരു ക്യാമ്പിലേക്ക് അദ്ദേഹത്തെ എത്തിച്ച് ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി. മന്‍ഹാസിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രി അദ്ദേഹത്തെ റായ്പുരിലേക്ക് കൊണ്ടുപോകും.

മോചനം നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നല്ല സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്‍ഹാസിന്റെ മോചനത്തിന് മുന്‍പ് ബസ്തര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദര്‍ ന്യൂസ് 18നോട് പ്രതികരിച്ചിരുന്നു. നക്‌സല്‍ വിരുദ്ധ കോബ്ര യൂണീറ്റിലെ മന്‍ഹാസിനെ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മോചിപ്പിക്കുമെന്നും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ഒരു സന്ദേശം ലഭിച്ചിരുന്നു.

രണ്ടു ദിവസത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സആപ്പിലേക്ക് സൈനികന്റെ ഒരു ചിത്രവും അയച്ചു നല്‍കിയിരുന്നു. എന്നാല്‍ ജമ്മുവിലുള്ള അദ്ദേഹത്തിന്റെ കുടുംബം ചാത്രം പഴയതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. മന്‍ഹാസിനെ മോചിപ്പിക്കണമെന്നും മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ദുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ബിജാപുര്‍-സുക്മ അതിര്‍ത്തിയിലുണ്ടായ അഞ്ചു മണിക്കൂര്‍ വെടിവെയപിലാണ് മന്‍ഹാസിനെ കണാതായത്. അതേസമയം മാവോയസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷാ സേന ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി എന്ന് അധികൃതര്‍ വ്യക്തമാക്കിയരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് അഞ്ചു പേര്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിഡ്മയെപ്പോലെയുള്ളവര്‍ ഉടന്‍ ചരിത്രമാകുമെന്ന് സിആര്‍പിഎറഫ് ചീഫ് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിഡ്മയെപ്പോലുള്ളവര്‍ ഉടന്‍ ചരിത്രമാകുമെന്നും ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തിയ നക്‌സലൈറ്റുകള്‍ക്കെതിരെ ശക്തമാക്കുമെന്ന് സൂചന നല്‍കി സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്) മേധാവി കുല്‍ദീപ് സിങ് പറഞ്ഞു. നിരോധിത സിപിഐ(മാവോയിസ്റ്റ്)യ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ സേന മുന്നേറുന്നുണ്ടെന്നും അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പദ്ധതി ഇതിനകം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അവരുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കുമെന്നും ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് അവരെ പുറത്താക്കുമെന്ന് കുല്‍ദീപ് സിങ് പറഞ്ഞു. മാദ്വി ഹിഡ്മയ്ക്ക് എന്തു സംഭവിക്കുമെന്ന അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ‘എനിക്ക് 100 ശതമാനം ഉറപ്പില്ല, പക്ഷെ അത്തരം ആളുകള്‍ ഉടന്‍ ചരിത്രമാകും’ അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here