ദിലീപിന് പിന്തുണ; ശ്രീനിക്കെതിരേ പ്രതിഷേധം

0

നടി അക്രമിക്കപ്പെട്ട കേസ് ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടുകഥയാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രതികരണത്തിനെതിരേ വിമര്‍ശനം കടുക്കുന്നു. കഴിഞ്ഞദിവസം എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗീത രംഗത്തെത്തിയതിനു പിന്നാലെ നടി രേവതിയും ശ്രീനിക്കെതിരേ വന്നു. ട്വിറ്റിലായിരുന്നു വിമര്‍ശനം.

‘നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങിനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങിനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേ?’- രേവതി ട്വിറ്ററില്‍ കുറിച്ചു. നടന്‍ ശ്രീനിവാസന്റെ അഭിപ്രായപ്രകടനത്തിന്റെ യുട്യൂബ് ലിങ്ക് പങ്കുവച്ചുകൊണ്ടാണ് ഡബ്ലുസിസി അംഗം രേവതി ഇങ്ങനെ കുറിച്ചത്.

ഡബ്ല്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞതും വനിതാക്കൂട്ടായ്മയിലെ അംഗങ്ങളെ ചൊടിപ്പിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here