പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

0

കാസര്‍കോട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. സന്ദീപ് അടക്കം അഞ്ചുപേരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ ജീപ്പില്‍ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോവുന്നതിനിടെ സന്ദീപ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ സന്ദീപിന് ജീപ്പില്‍ നിന്നും തുടര്‍ന്നും മര്‍ദനമേറ്റുവെന്നും വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും സഹോദരന്‍ ആരോപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here