സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിംഗ്, പിന്നെ അജ്ഞാതനായി മോര്‍ഫിംഗ് ചിത്രം കാട്ടി 10 ലക്ഷം തട്ടി…യുവാക്കള്‍ അറസ്റ്റില്‍

0

തൃശൂര്‍: വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിംഗ് പതിവാക്കി. ചിത്രം ഫോര്‍ഫ് ചെയ്ത് അജ്ഞാതനായി വിളിച്ച് നാലംഗ സംഘം കവര്‍ന്നത് 10 ലക്ഷം രൂപ. വീണ്ടും അര ലക്ഷം കൂടി തട്ടാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ കുടുങ്ങി.

വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ ആദിത്യന്‍, ആദില്‍, അശ്വിന്‍, അജന്‍ എന്നിവര്‍ യുവതിയുമായി മൊബൈല്‍ ഫോണില്‍ വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിങ്ങിനിടെ യുവതിയുടെ ഫോട്ടോ യുവാക്കള്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി പണം തട്ടാന്‍ പദ്ധതി തയാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത് ഫോണില്‍ നിന്ന് അജ്ഞാതനായി വാട്‌സ്ആപ്പ് മുഖാന്തരം യുവതിക്കു സന്ദേശമയച്ചു. സുഹൃത്തുക്കളായ യുവാക്കളോട് വിവരം പങ്കുവച്ചപ്പോള്‍ അജ്ഞാതനെ അനുസരിച്ച് ചിത്രം തിരികെ വാങ്ങാന്‍ പ്രേരിപ്പിച്ചു.

പല തവണകളായി സ്വര്‍ണാഭരണവും പണവും ഉള്‍പ്പെടെ പത്തുലക്ഷം ഇവര്‍ തട്ടി. വീണ്ടും അര ലക്ഷം തട്ടാനുള്ള നീക്കത്തിനിടെയാണ് പിടിവീണത്. രഹസ്യവിവരം ലഭിച്ച് വലപ്പാട് എസ്.എച്ച്.ഒ ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കി. സംഘത്തെ പണം നല്‍കാന്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here