വെഞ്ഞാറമൂട്ടിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍, അച്ഛന്‍ കുഴി മൂടുന്നത് കണ്ടെന്ന് മക്കള്‍

0
5

തിരുവനന്തപരും: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടു. മൃതദേഹം വാരിക്കുന്ന് സ്വദേശിനി സിനിയുടേതാണെന്നു കണ്ടെത്തി. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഭര്‍ത്താവ് കുട്ടന്‍ ഒളിവിലാണ്.

കുട്ടന്‍ സിനിയെ മര്‍ദ്ദിക്കുന്നതും കുഴി മണ്ണിട്ടു മൂടുന്നതും കണ്ടതായി മക്കള്‍ പോലീസിനോട് പറഞ്ഞു. അമ്മയെ മര്‍ദ്ദിച്ചെന്നും വടി കൊണ്ട് പൊതിരെ തല്ലിയെന്നുമാണ് ഇളയ മകന്‍ പോലീസിനോടു പറഞ്ഞത്. ഇരുവരും തമ്മിലുള്ള ബഹളം കേട്ടെത്തിയ തന്നോട് പുറത്തുപോകാന്‍ നിര്‍ദേശിച്ചുവെന്നാണ് മകന്റെ മൊഴി. തിരിച്ചെത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. സമീപത്തെ മറ്റൊരു വീട്ടില്‍ പോയെന്നാണ് പറഞ്ഞത്. അവിടെ അന്വേഷിച്ച് തിരികെ വന്നപ്പോഴാണ് അച്ഛന്‍ കുഴി മൂടുന്നത് കണ്ടതെന്നാണ് മകന്റെ മൊഴി.

സിനിയുടെ സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കക്കൂസ് ടാങ്കിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here