വാളയാറില്‍ സി.ബി.ഐ അന്വേഷണം വഴിമുട്ടി ? ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

0
16

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വഴി അടയുന്നു. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലോ കേസ് ഏറ്റെടുക്കാനാകൂവെന്ന് സി.ബി.ഐയും ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ സര്‍ക്കാരിന് അപ്പീല്‍ പോകാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് നീക്കമുണ്ടെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ ഹര്‍ജി നല്‍കുന്നതിലെ സാഹചര്യം എന്തെന്ന് തിരക്കിയ ഹൈക്കോടതി നടപടി പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോയെന്നും ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here