കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞു, ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം സ്‌റ്റേറ്റ്‌മെന്റ് എഴുതിയെന്ന് ശിവകുമാര്‍

0
7

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയപ്രേരിതമാണെന്നു തെളിഞ്ഞതായി മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ. വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. മണിക്കൂറുകളോളം അവര്‍ സ്‌റ്റേറ്റ്‌മെന്റ് എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു. കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അഴിമതിയുടെ മുഖച്ഛായയുള്ള സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വിജിലന്‍സ് കേസുമായി രംഗത്തെത്തിയതെന്നും ശിവകുമാര്‍ പ്രതികരിച്ചു.

വ്യാഴാഴ്ച രാവിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ശിവകുമാര്‍ വീട്ടില്‍ നിന്നിറങ്ങവേയാണ് വിജിലന്‍സ് സംഘം എത്തി പരിശോധന തുടങ്ങിയത്. സെര്‍ച്ച് വാറണ്ട് കാണിച്ച് ഉദ്യോഗസ്ഥര്‍ ജോലി തുടങ്ങിയപ്പോള്‍ വീട്ടില്‍ ശിവകുമാറിനു പുറമേ ഭാര്യയും മൂത്ത മകളും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. റെയ്ഡ് നടക്കുന്നതിനാല്‍, വീട്ടിലുള്ളവരെ പുറത്തുപോകാനോ പുറത്തുനിന്നെത്തിയവരെ അകത്തേക്കു കടക്കാനോ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കുടുംബാംഗങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം അടക്കമുള്ളവ അന്വേഷണ സംഘമാണ് ഏര്‍പ്പാടാക്കിയത്. രേഖകള്‍ക്കു പുറമേ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യ അറകളുടെ സാധ്യതകള്‍ വരെ സംഘം പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here