വിനയകന് വിനയായി വീണ്ടും വെളിപ്പെടുത്തല്‍

0

യുവതിയോട് കൂടെക്കിടക്കാമോയെന്ന് ചോദിച്ച് അശഌലം പറഞ്ഞകേസില്‍ സ്‌റ്റേഷന്‍ ജാമ്യമെടുത്തെങ്കിലും വിനയാകന് വിനയായി ദളിത് ആക്ടിവിസ്റ്റ് കെ. ദിനുവിന്റെ വെളിപ്പെടുത്തല്‍. ദളിത്കൂട്ടായ്മകളില്‍ നടന്‍ വിനായകന്റെ പിന്തുണ കൂടി ഉറപ്പാക്കാനാണ് പരിപാടികളിലേക്ക് വിനായകനെ പ്രതീക്ഷയോടെ ക്ഷണിച്ചതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും ദിനു പറയുന്നു.

പരാതിക്കാരിയായ യുവതിയോടൊപ്പം ഉണ്ടായിരുന്ന ദിനുവാണ് ആദ്യം വിനായകനോട് സംസാരിച്ചതെന്നും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യയെ അഭിനന്ദിക്കാന്‍ പോകുന്നതിനിടെ ഏപ്രില്‍ 18നാണ് വിനായകനോട് സംസാരിച്ചതെന്നും ദിനു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ദളിത് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘കണ്ടല്‍’ എന്ന അവധിക്കാല ക്യാമ്പിലേക്ക് ക്ഷണിക്കാനാണ് ദിനു വിനായകനുമായി സംസാരിച്ചത്. എന്നാല്‍ വിവരങ്ങള്‍ എല്ലാം ധരിപ്പിച്ചശേഷം വിനായകന്‍ നടത്തിയ പ്രതികരണമാണ് തന്നെ ഞെട്ടിപ്പിച്ചതെന്നും ദിനു പറയുന്നു.

‘നീ കുണ്ടനാണോടാ…’ എന്നായിരുന്നു വിനായകന്‍ പ്രതികരിച്ചതത്രേ. ‘സാറിനോട് മോശമായി ഞാന്‍ സംസാരിച്ചില്ലല്ലോ’ എന്നതിന് ”സാറോ?, ദളിതനെയൊക്കെ സാറേന്നു വിളിക്കുമോ? പട്ടി കഴുവേറീട മോനേ…” എന്ന് തെറിപറഞ്ഞ് വിനായകന്‍ അധിക്ഷേപിക്കുകയായിരുന്നെന്നും ദിനു െവളിപ്പെടുത്തുന്നു. ഈ സംഭാഷണമടങ്ങിയ ആഡിയോ ക്ലിപ്പും പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിനുശേഷമാണ് യുവതിയോടും വിനായകന്‍ അശഌലം പറഞ്ഞതെന്നും ദിനു സാക്ഷ്യപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here