മുന്‍കൂര്‍ ജാമ്യാപേക്ഷ അവധിക്കുശേഷം പരിഗണിക്കും, വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തലുമായി ഒരു യുവതി കൂടി രംഗത്ത്

  • News Update |
    • നടന്‍ വിജയ് ബാബുവിനു കീഴടങ്ങാതെ വഴിയില്ലെന്നു സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. വീട്ടില്‍ നോട്ടീസ് നല്‍കിയെന്നും ദുബായില്‍ നിന്നു നടന്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് പറഞ്ഞു. പരാതിയില്‍ പറയുന്ന സ്ഥലം, സമയം എന്നിവ സം്ബന്ധിച്ചുള്ള കാര്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
    • നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അവധിക്കുശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
    • നടന്‍ വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്നു പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി ഫേസ്ബുക്കില്‍ വിമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ്‌റിന്റെ പേജില്‍ വിശദീകരിച്ചു.

കൊച്ചി | ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ബ്ലാക്‌മെയിലിംഗാണ് താന്‍ നേരിടുന്നതെന്നും നടപടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വിജയ് ബാബു പറയുന്നു. ഉച്ചയ്ക്കുശേഷം വിജയ് ബാബുവിന്റെ ഹര്‍ജി കോടതി പരിഗണിക്കും.

ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടു പോകുന്നതിനിടെയാണ് ജാമ്യാപേക്ഷ കോടതിയിലെത്തുന്നത്. വിജയ് ബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കീഴടങ്ങുകയല്ലാതെ പ്രതിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നുമാണ് പോലീസ് നിലപാട്.

അതേസമയം, നടനെ എല്ലാ സിനിമാ സംഘടനകളില്‍ നിന്നും പുറത്താക്കണമെന്നു ആവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി. രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here