കൊച്ചി | പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടില്‍ സംസ്ഥാനം വിടരുതെന്ന ഉപാധിയോടെ, 27 മുതല്‍ അടുത്ത മാസം മൂന്നുവരെ ചോദ്യം ചെയ്യലിനു ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നു പോലീസിനും കോടതി നിര്‍ദേശം നല്കി. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം ജാമ്യം അനുവദിച്ചതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തി. ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും വിധി സമൂഹത്തിനു മാതൃകയല്ലെന്നും കുടുംബം പ്രതികരിച്ചു.
Home Current Affairs Crime നടന് വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം, പ്രതിഷേധവുമായി അതിജീവിതയുടെ കുടുംബം