തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശിപാര്‍ശ. ഇതു സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.

മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരെ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സ് നിയമോപദേശവും തേടി.

LEAVE A REPLY

Please enter your comment!
Please enter your name here