കണ്ണൂര്‍: കെ.എം. ഷാജി എം.എല്‍.എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നു 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരിശോധന തുടരുകയാണ്.

എം.എല്‍.എയുടെ വീടുകളില്‍ രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന തുടങ്ങിയത്. മാലൂര്‍കുന്നിലെ വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നു. 2012 മുതല്‍ 21 വരെ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ ഷാജി 166 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. അഭിഭാഷകനായ എം.ആര്‍. ഹരീഷാന് പരാതിക്കാരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here