മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

0

തിരുവനന്തപുരം:കാഷ്യു കോര്‍പ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഡയറക്ടറുടെ ഉത്തരവ്. 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും അന്വേഷണ പരിധിയില്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here