കെ.കെ.ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം, പ്രാഥമിക അന്വേഷണം സുരേന്ദ്രന്റെ പരാതിയില്‍

0
2

തിരുവനന്തപുരം: ഇ.പി. ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവര്‍ക്കു പിന്നാലെ കെ.കെ.ശൈലജയ്ക്കും രാജി വയ്‌ക്കേണ്ടി വരുമോ ? ചികിത്സാ റീ ഇമ്പേഴ്‌സ്‌മെന്റില്‍ വ്യാജ കണക്കുകള്‍ നല്‍കി, അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളുള്ള ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഒന്നിനാണ അന്വേഷണ ചുമതല. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടതായി വരും.
അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചിട്ടുണ്ടജ്. ചട്ടങ്ങള്‍ പാലിച്ചാണ് മന്ത്രിയെന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതെന്നാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here