ജയരാജന്റെ ബന്ധു നിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

0

തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി. ജയരാജനെതിരായ ബന്ധുനിയമന വിവാദം അവസാനിക്കുന്നു. അഴിമതി നിരോധന നിയമം ജയരാജനെതിരായ കേസില്‍ നിലനില്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യം വിജിലന്‍സ്, ഹൈക്കോടതി എന്നിവയെ അറിയിച്ചേക്കും.
നിയമനം ലഭിച്ചിട്ടും പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ സ്ഥാനമേറ്റെടുത്തില്ല, പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല തുടങ്ങിയവയാണ് വിജിലന്‍സിന്റെ കണ്ടെത്തലുകള്‍. 2016 ഒക്‌ടോബറില്‍ ഒന്നിനു നിയമ ഉത്തരവിറങ്ങി. മൂന്നാം ദിവസം ജയരാജന്‍ അതു റദ്ദാക്കാന്‍ കുറിപ്പു നല്‍കുകയും 13നു റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here