കെ.എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

0
1

mani phoneതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ധനമന്ത്രിയുമായ കെ.എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അഴിമതി ആരോപണം നേരിട്ട മൂന്നു കേസുകളിലാണ് മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കോട്ടയത്തെ സമൂഹവിവാഹം, ഗവ.പ്ലീഡറുടെ നിയമനം, കെ.എസ്.എഫ്.ഇ നിയമനം എന്നീ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കി. തിരുവനന്തപുരം സ്വദേശി നല്‍കിയ ഹരജിയില്‍ 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here