തിരുവനന്തപുരം: അഴീക്കോട് മേഖലയില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിരോധമാണ് തിരക്കിട്ട അന്വേഷണത്തിനു പിന്നിലെന്ന് കെ.എം. ഷാജി എം.എല്‍.എ പ്രതികരിച്ചു.

സ്‌കൂള്‍ മാനേജുമെന്റില്‍ നിന്നും ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പത്മനാഭന്‍ എന്നയാള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 2017 ജനുവരി 19നാണ് പത്മനാഭന്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് കെ.എം. ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേസെടുത്തത്.

പ്ലസ്ടൂ അനുവദിച്ചതിനു ചെലവഴിച്ച തുകയെക്കുറിച്ച് 2017 ല്‍ സ്‌കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജുമെന്റ് ഷാജിക്കു നല്‍കിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്ലീം ലീഗ് പ്രദേശിക നേതൃത്വം സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ പരാതി അടക്കം ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയത്. ഐ.യു.എം.എല്‍ അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവരുടെ മൊഴി ഷാജിക്കെതിരാണെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here