തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് വിജിലന്‍സ്

0
2

കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ പാടം നികത്തി റോഡ് നിര്‍മിച്ചതിന് കേസെടുക്കണമെന്ന് വിജിലന്‍സ്. കോട്ടയം വിജിലന്‍സ് എസ്പിയുടേതാണ് ശുപാര്‍ശ. ത്വരിത പരിശോധനയ്ക്ക് ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്. എം.പിമാരുടെ ഫണ്ടുപയോഗിച്ച് നിലംനികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടത്. ഇക്കാര്യത്തിലുള്ള വിജിലന്‍സ് നിലപാട് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയെ അറിയിക്കും. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷിന്റെ പരാതിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here