നികുതി വെട്ടിച്ച കേസില്‍ അമലാ പോളിനെ വീണ്ടും ചോദ്യം ചെയ്തു

0

കൊച്ചി: പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോളിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. തെളിവുകളൊന്നും ഹാജരാക്കാതെ നടി ആവര്‍ത്തിച്ച് കള്ളം പറയുകയാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

പുതുച്ചേരിയില്‍ അമല പോള്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വരുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here