വരാപ്പുഴ കസ്റ്റഡി മരണം: നാലു പോലീസുകാര്‍ കൂടി പ്രതി

0

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ നാലു പോലീസുകാര്‍ കൂടി പ്രതി. ഗ്രേഡ് എസ്.ഐ. ജയാനന്ദന്‍, സിവില്‍ പോലീസുകാരായ സുനില്‍ ബേബി, സുനില്‍ കുമാര്‍, ശ്രീരാജ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എസ്.ഐ. ദീപക് അവധിയില്‍ പോയ സമയത്ത് ജയാനന്ദനായിരുന്നു സ്‌റ്റേഷന്റെ ചുമതല. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് എട്ടു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കോടതി അന്വേഷണ സംഘത്തിനു അനുമതി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here