ലോക്കപ്പിലെ മൂന്നാംമുറ: ശ്രീജിത്തിന്റെ മര്‍ദ്ദനക്ഷതം നിര്‍ണയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

0

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയുണ്ടാക്കാന്‍ അന്വേഷണ സംഘം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരുക്കുകളും വിശകലനം ചെയ്യാന്‍ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ചു ഡോക്ടര്‍മാരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പോലീസ് മര്‍ദ്ദനമുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെന്നാണ് സൂചന. എന്നാല്‍, മര്‍ദ്ദനം ഏറ്റതെവിടെ വച്ച്, മര്‍ദ്ദിച്ചത് ആര് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരാനുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here