കസ്റ്റഡി മരണം: സി.ഐ. ക്രിസ്പിന്‍ സാം അറസ്റ്റില്‍

0

ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ വടക്കന്‍ പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. അന്യായമായി തടങ്കലില്‍ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളില്‍ തിരിമറി നടത്തുക തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ചാം പ്രതിയാക്കിയത്. ആലുവ പോലീസ് ക്ലബില്‍ ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും സാമിനെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here