തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ ആലുവ ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്രന്‍ മേല്‍നോട്ടത്തിലും കൃത്യനിര്‍വഹണത്തിലും വീഴ്ച വരുത്തിയതിന് നടപടി. പ്രഭുലചന്ദ്രനെ തല്‍സ്ഥാനത്തുനിന്ന് നീക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് ഡി.ജി.പിക്കു കൈമാറി. അതേസമയം, മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജും പ്രഭുല്ലചന്ദ്രനും കസ്റ്റഡി കൊലക്കേസില്‍ പ്രതികളാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.വി. ജോര്‍ജിനെ അന്വേഷണ സംഘം മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ജോര്‍ജിനെ പ്രതിയാക്കണോയെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇതുവരെയും അനുകൂല മറുപടി നല്‍കിയിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here