ചെറുകുടലില്‍ മറിവ്, മര്‍ദ്ദനത്തിന്റെ പാടുകള്‍.. പോലീസിനെ പ്രതിയാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് , സസ്‌പെന്‍ഷന്‍

0

കൊച്ചി: നെഞ്ചിലും അടിവയറ്റിലും കൈയ്‌കൊണ്ടോ കാലുകൊണ്ടോയുള്ള മര്‍ദ്ദനത്തിന്റെ ക്ഷതങ്ങളുണ്ട്. ചെറുകുടലില്‍ മുറിവ്. മൂന്നാം മുറയുടെ ചൂടറിഞ്ഞാണ് വാരപ്പൂഴയില്‍ ശ്രീജിത്ത് മരണത്തിലേക്ക് നടന്നടുത്തതെന്ന പോസ്റ്റ്‌മോര്‍ട്ട്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വിനീഷിനെ കസ്റ്റഡിയിലെടുത്ത മൂന്നു പോലീസുകാരെ സസ്‌പെന്റ് ചെയ്തു.
വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നോയെന്ന് ഉറപ്പില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് വ്യക്തമാക്കിയതോടെ പോലീസിന് മുഖവും നഷ്ടപ്പെട്ട സ്ഥിതിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here