വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം: പ്രത്യേകസംഘം അന്വേഷിക്കും

0

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ഇരുപത്താറുകാരനായ ശ്രീജിത്ത് മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ്‌ബെഹ്‌റ. അന്വേഷണത്തിന്റെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ മര്‍ദ്ദനമേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ഞായറാഴ്ച തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചെറുകുടല്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് മാരകമായ പരുക്കാണ് പറ്റിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് പോലീസിനെതിരേ പ്രതിഷേധം ശക്തമായത്.

മനുഷ്യാവകാശകമ്മീഷന്‍ ആക്ടിങ്‌ചെയര്‍മാന്‍ പി.മോഹനദാസ് ശ്രീജിത്തിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇതിനുശേഷം മണിക്കൂറുകള്‍ക്കമാണ് ശ്രീജിത്ത് മരണപ്പെട്ടത്. ക്രൂരമായ മര്‍ദ്ദമന്‍മറ്റ വിവരം ആശുപത്രിയില്‍ നിന്നുതന്നെ മനസിലാക്കിയ പി.മോഹനദാസ് രൂക്ഷവിമര്‍ശനമാണ് പോലീസിനുനേരെ ഉയര്‍ത്തിയത്. പൊതുജനങ്ങളോടും പ്രതികളോടും മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ ബോധവത്ക്കരണ ക്ലാസ് നടന്നിട്ട് ആഴ്ചയൊന്ന് കഴിയുമ്പോഴാണ് പോലീസ് വീണ്ടും തനിസ്വരൂപം കാട്ടിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here