വരാപ്പുഴ: ശ്രീജിത്തിനൊപ്പം മര്‍ദ്ദനമേറ്റ ശ്രീക്കുട്ടന് ഒരു കാലിന് ബലക്ഷയം

0

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മര്‍ദ്ദനത്തിന് ശ്രീജിത്തിനൊപ്പം ഇരയായ ശ്രീക്കുട്ടന് കാലിന്റെ സ്വാധീനം നഷ്ടമായി. ഇടതു കാലിനു സ്വാധീനം കുറഞ്ഞതോടെ നടക്കുമ്പോള്‍ ചെരിഞ്ഞു വീഴുന്ന നിലയില്‍ ചികിത്സയിലാണ് ശ്രീക്കുട്ടന്‍. വരാപ്പുഴ സ്‌റ്റേഷന്‍ എസ്.ഐ ആയിരുന്ന ദീപക്ക് തലയ്ക്കു പിന്നിലും നട്ടെല്ലിലും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ശ്രീക്കുട്ടന്‍ പറഞ്ഞിരുന്നത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ എസ്.ഐ. ദീപക്ക് ഇപ്പോള്‍ ജയിലിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here