കുടുംബത്തെ കൊന്നു കുഴിച്ചു മൂടിയത് ഒന്നിലധികം പേരുടെ സംഘമെന്ന് നിഗമനം

0

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലധികം പേരുടെ സംഘമെന്ന് നിഗമനം. ഞായറാഴ്ച രാത്രിയാകാം കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതെന്നാണ് സംശയിക്കുന്നത്. പിന്നീടുള്ള ദിവങ്ങളിലെ മഴ ലഭിക്കാമായിരുന്ന പല തെളിവുകളും ഇല്ലാതാക്കിയിട്ടുണ്ട്. ആഭിചാര ക്രിയകള്‍ ഈ വീട്ടില്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

കാളിയാര്‍ കമ്പകകാനം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങള്‍ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. കമ്പകകാനം കാനാത്ത് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ അര്‍ജുന്‍, ആര്‍ഷ എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്ക് 12 ഓടെ പോലീസ് പുറത്തെടടുത്തത്. വീടിനു പിന്നിലുള്ള തൊഴുത്തിനോട് ചേര്‍ന്ന് നാലു പേരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചു കുഴിച്ചിട്ട നിലയിലായിരുന്നു.

കൃഷ്ണനെയും കുടുംബത്തേയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്നും രൂക്ഷഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി നില്ക്കുന്നത് കണ്ടത്. തുടര്‍ന്ന് കാളിയാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജന്റെ നേതൃത്വത്തില്‍ നാലു പേരുടെയും മൃതദേഹങ്ങള്‍ കുഴിമാന്തി പുറത്തെടുക്കുകയായിരുന്നു. പഞ്ചപാണ്ടവന്മാര്‍ എന്നാണ് കൃഷ്ണന്റെ കുടുംബത്തെ അറിയുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here