അന്വേഷിച്ചതില്‍ വിഴ്ചയെന്ന നിഗമനം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

0
5

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം അന്വേഷിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തില്‍ അധികൃതര്‍. എസ്.ഐ. പി.സി. ചാക്കോയെ സസ്‌പെന്റ് ചെയ്തു. സി.ഐ, ഡി.വൈ.എസ്.പി എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തൃശൂര്‍ റേഞ്ച് ഐ.ജി. ഉത്തരവിട്ടു. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. സംഭവത്തില്‍ കുട്ടികളുടെ ബന്ധു അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here