കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് സമ്മതിച്ച് സനുമോഹന്‍. മകുളുമായി ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മകളെ പുഴയിലെറിഞ്ഞത്. എന്നാല്‍, തനിക്ക് ചാടാന്‍ സാധിച്ചില്ല. സാമ്പത്തിക പ്രശ്‌നം കാരണമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. മകള്‍ മരിച്ചെന്നു കരുതിയാണ് പുഴയിലേക്ക് എറിഞ്ഞത്. എന്നാല്‍, മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നാണ് പോലീസ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here