കൊല്ലം: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരന്‍. കേസില്‍ സൂരജിന്റെ ശിക്ഷ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 13നു വിധിക്കും.

ഏന്തെങ്കിലും പറായനുണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. വിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയ പ്രോസിക്യുഷന്‍, പ്രതിക്കു വധശിക്ഷ നല്‍കണമെന്നു വാദിച്ചു.

2020 മേയ് ആറിനു രാത്രിയാണ് അഞ്ചല്‍ ഏറം വിഷുവില്‍ വിജയസേനന്റെ മകള്‍ ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ പോലലീസില്‍ പരാതി നല്‍കിയതോടെയാണു ക്രൂരതയുടെ ചുരുളഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14നു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതി വിചാരണ നടപടികളും വേഗത്തിലാണ് പുര്‍ത്തിയായത്. ഭര്‍ത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യുഷന്‍ വാദിച്ചത്. ഇതിനായി 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here