ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്‍ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടു. മുസ്‍ലിം പുരുഷൻ ഹിന്ദു സ്ത്രീയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അഞ്ജാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് കല്യാണച്ചടങ്ങ് തടഞ്ഞത്. ഇരുവരും മുസ്‍‍ലിംകളാണെന്ന് മനസ്സിലാക്കി പിറ്റേദിവസം മാത്രമാണ് അവരെ വിട്ടയച്ചത്. കശ്യ പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസ് തന്നെ ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് 39കാരനായ ഹൈദർ അലി പറഞ്ഞു. ബുധനാഴ്ച യുവതിയുടെ സഹോദരൻ അസംഗഢ് ജില്ലയിൽ നിന്ന് എത്തി വിവാഹത്തിന് എതിര്‍പ്പില്ലെന്ന് അറിയിച്ച ശേഷമാണ് ദമ്പതികൾ വിവാഹിതരായത്.

ലൗ ജിഹാദാണെന്ന് കിംവദന്തി പ്രചരിപ്പിച്ചവരെ കശ്യ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സഞ്ജയ് കുമാർ കുറ്റപ്പെടുത്തി. ഇരുവരും ഒരേ മതക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെ ദമ്പതികളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. ഹൈദര്‍ അലിയെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെ എസ്.പി വിനോദ് കുമാര്‍ സിങ് നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here