ഉരുട്ടിക്കൊല: രണ്ടു പ്രതികള്‍ക്ക് വധശിക്ഷ, മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്

0

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ ആദ്യ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. മറ്റു മൂന്നു പോലീസുകാര്‍ക്ക് മൂന്നു വര്‍ഷം തടവ്.

സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിക്കുന്ന അപൂര്‍വ്വ കേസുകളിലൊന്നായി ഇതോടെ ഉരുട്ടിക്കൊല മാറി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജെ. നാസറാണു വിധി പ്രസ്താവിച്ചത്. കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. പിഴത്തുകയായ നാലു ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here