ഉരുട്ടിക്കൊല: പോലീസുകാര്‍ കുറ്റക്കാര്‍, രണ്ടുപേര്‍ക്കെതിരെ കൊലക്കുറ്റം

0

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറു പോലീസുകാര്‍ കുറ്റക്കാരെന്നു സി.ബി.ഐ കോടതി. എ.എസ്.ഐ ജിതകുമാറിനും സീനിയര്‍ സിപിഒ: ശ്രീ കുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു.

നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. മുന്‍ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ്, ഡി.വൈ.എസ്.പി. ടി. അജിത് കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. മൂന്നാം പ്രതി കെ.വി.സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

2005 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായ സെപ്റ്റംബര്‍ 27 നാണു മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here