15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത 2 പ്രതികള്‍ക്ക് വധശിക്ഷ, 17 കാരന്റെ വിചാരണ തുടരുന്നു

ജയ്പുര്‍ | പതിനഞ്ചു വയസുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസില്‍ രണ്ടു പ്രതികള്‍ക്കു തൂക്കുകയര്‍. രാജസ്ഥാനിലെ പട്ടിക വര്‍ഗപെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം പരിഗണിച്ച ബുണ്ടി ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 1.20 ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും നിര്‍ദേശമുണ്ട്.

സുല്‍ത്താന്‍ ബില്‍(27), ഛോട്ടു ലാല്‍ (62) എന്നിവര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. 17 വയസ്സുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. പ്രതികള്‍ക്കെതിരെ 100 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

മൃതദേഹം കാട്ടില്‍തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. 12 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടുകയും 40 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here