തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവര്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മദ്യം കഴിച്ചത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെയും ബിജു ഇന്നു രാവിലെയും മരണപ്പെട്ടു.

നിശാന്ത് മരിച്ചപ്പോള്‍ തന്നെ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ കുടിച്ച ദ്രാവകം പോലീസ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here